കലിഖോ പുളിന്റെ ഭാര്യ ബിജെപി സ്‌ഥാനാർഥി
Thursday, October 27, 2016 12:34 PM IST
ന്യൂഡൽഹി: അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കലിഖോ പുളിന്റെ മരണത്തെത്തുടർന്ന് ഒഴിവു വന്ന ഹേയുലിയാംഗ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ പുളിന്റെ ഭാര്യ ദാസൻഗ്ലു ബിജെപി സ്‌ഥാനാർഥിയാകും. പുളിന്റെ മൂന്നാം ഭാര്യയാണു ദാസൻഗ്ലു. ഇവർക്ക് ഭരണകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ(പിപിഎ) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിനെ പിളർത്തി മുഖ്യമന്ത്രിയായ പുളിനു സുപ്രീംകോടതി വിധിയെത്തുടർന്ന് സ്‌ഥാനമൊഴിയേണ്ടി വന്നു. ഓഗസ്റ്റിൽ പുളിനെ ഔദ്യോഗിക വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.