തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരേ മേനക
തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരേ മേനക
Wednesday, October 26, 2016 12:26 PM IST
ന്യൂഡൽഹി: കേരളത്തിൽ തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരേ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമമായ കാപ്പ ചുമത്തണമെന്നു കേന്ദ്ര വനിത–ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടാതെ വഴിയില്ലെന്നും ഇതിനു ഡിജിപി നടപടിയെടുക്കണമെന്നും മേനക ഗാന്ധി പറഞ്ഞു. ഒരു കുറ്റം അഞ്ചു തവണ ചെയ്യുന്നവർക്കെതിരേ കാപ്പ നിയമം ചുമത്താം. നായ്ക്കളെ കൊല്ലുന്നവർ 50 രൂപ പിഴ ഒടുക്കിയശേഷം അതേ പ്രവൃത്തി ആവർത്തിച്ചാൽ കാപ്പ നിയമം ചുമത്തേണ്ടതാണെന്നും മേനക ഗാന്ധി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകി. നായ്ക്കളെ കൊല്ലുന്നതിനോടു യോജിപ്പില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതാണ്. അതിനാൽ, നായ്ക്കളെ കൊല്ലാതിരിക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണം. ഇക്കാര്യത്തി ൽ മുഖ്യമന്ത്രി ഇനി മിണ്ടാതിരിക്കരുത്. നായ്ക്കളെ കൊല്ലുന്നവർ നാളെ കന്നുകാലികളെയും കൊല്ലുമെന്നും പിന്നെ സ്ത്രീകളെയും കുട്ടികളെയും കൊല്ലാൻ മടിക്കില്ലെന്നും മേനക വാദിച്ചു.


ക്രിമിനലുകളായ ചില വ്യവസായികളാണു കേരളത്തിൽ തെരുവു നായ്ക്കളെ കൊല്ലുന്നതെന്നും ഇതിലൂടെ ഹീറോയാകാനാണ് അവർ ശ്രമിക്കുന്നതെന്നും മേനക ആരോപിച്ചു. കേരളം ഭരിക്കുന്നത് വ്യവസായികളാണോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.