ജെഎൻയു വിദ്യാർഥി മരിച്ചനിലയിൽ
Wednesday, October 26, 2016 11:30 AM IST
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശലയിലെ ഗവേഷണ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

മണിപ്പൂർ സ്വദേശി ജെ.ആർ ഫിലമോൻ ചിരു എന്ന വിദ്യാർഥിയെയാണു കാമ്പസിനുള്ളിലെ ബ്രഹ്മപുത്ര ഹോസ്റ്റലിനുള്ളിലെ മുറിയിലാണു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇയാളെ ഇവിടെ കാണാനില്ലായിരുന്നു. മരണ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.