വഞ്ചനക്കുറ്റം: മുൻ കേന്ദ്രമന്ത്രി തങ്കബാലുവിനെതിരേ കേസ്
Tuesday, October 25, 2016 12:28 PM IST
കോയമ്പത്തൂർ: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി. തങ്കബാലുവിനും ഭാര്യയ്ക്കും മകനും എതിരേ വഞ്ചനക്കുറ്റത്തിന് കേസ് എടുത്തു. നെയ്ത്തുശാലയുടെ ഭരണം കൈയടക്കുന്നതിനായി തട്ടിപ്പു നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി. തമിഴ് മാനില കോൺഗ്രസ് പ്രവർത്തകനായ വി.വി. വാസൻ നൽകിയ പരാതിയിലാണ് നടപടി.

തങ്കബാലുവിന്റെ നിർദേശപ്രകാരം 2006ൽ നടന്ന ലേലത്തിൽ 20 കോടി രൂപയ്ക്കാണ് നെയ്ത്തുശാല വാങ്ങിയത്. ഇതിന്റെ പ്രവർത്തനങ്ങളെല്ലാം തങ്കബാലുവിന്റെ നിയന്ത്രണത്തിലായിരുന്നു. ലാഭവിഹിതവും 20 സെന്റ് ഭൂമിയും വാസനു നൽകാമെന്ന് തങ്കബാലു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തങ്കബാലു വാഗ്ദാനം പാലിച്ചില്ല. മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.