ചൈനാ അതിർത്തിയിൽ ഇനി പെൺകാവലും
ചൈനാ അതിർത്തിയിൽ ഇനി പെൺകാവലും
Monday, October 24, 2016 12:09 PM IST
നോയ്ഡ: ഇന്ത്യ–ചൈന അതിർത്തിയിൽ ഇനി പെൺകാവലും. ഇന്തോ ടിബറ്റൻ ബോർഡർ പോലീസിലെ പരിശീലനം പൂർത്തിയാക്കിയ നൂറു വനിതകളെ 15 അതിർത്തി പോസ്റ്റുകളിലേക്ക് നിയമിച്ചതായി ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറൽ കൃഷ്ണ ചൗധരി പറഞ്ഞു. പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് ഇവർ. ജമ്മു കാഷ്മീരിലെ ലഡാക്കിലേക്കാണു കൂടുതൽ വനിതാ പോലീസുകാരെ നിയോഗിച്ചിരിക്കുന്നത്. മറ്റുള്ളവരെ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽപ്രദേശ് സംസ്‌ഥാനങ്ങളിൽ ഈ വർഷം തന്നെ അയയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.