സൗമ്യ വധക്കേസ്: പിഴവിനു കാരണം ജോലിഭാരമെന്നു ജസ്റ്റീസ് കട്ജു
സൗമ്യ വധക്കേസ്: പിഴവിനു കാരണം ജോലിഭാരമെന്നു ജസ്റ്റീസ് കട്ജു
Monday, October 24, 2016 12:09 PM IST
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സുപ്രീംകോടതിയിലുണ്ടായ പിഴവിനു കാരണം കോടതിയുടെ ജോലിഭാരമായിരിക്കാമെന്ന് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു. തീർപ്പാക്കാൻ അനേകം കേസുള്ളപ്പോൾ ഓരോ കേസിനും അർഹിക്കുന്ന സമയം നൽകാൻ ജഡ്ജിമാർക്കു കഴിയാറില്ലെന്നും തനിക്കും അത്തരത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കട്ജു പറയുന്നു. സൗമ്യ വധക്കേസിൽ സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും നവംബർ 11നു കോടതിയിൽ ഹാജരാകുമെന്നും വ്യക്‌തമാക്കി ഞായറാഴ്ച പോസ്റ്റിട്ടതിനു പിന്നാലെയാണ്് ജസ്റ്റീസ് കട്ജു പുതിയ പോസ്റ്റിട്ടത്.

സൗമ്യ വധക്കേസിലെ ഉത്തരവിനെതിരേ ഫേസ്ബുക്കിൽ ഇട്ട വിമർശനക്കുറിപ്പ് പുനഃപരിശോധനാഹർജിയായി പരിഗണിച്ച് സുപ്രീം കോടതി, വിമർശനം സംബന്ധിച്ച വാദങ്ങൾ ഉന്നയിക്കുന്നതിനായി കോടതിയിൽ ഹാജരാകാൻ അഭ്യർഥിച്ച് ജസ്റ്റീസ് കട്ജുവിനു നോട്ടീസ് അയച്ചിരുന്നു. സുപ്രീംകോടതി നോട്ടീസ് കിട്ടിയപ്പോഴാണ് തന്നെ അപമാനിക്കുകയല്ല ലക്ഷ്യമെന്നു മനസിലായത്. കേസ് പുനഃപരിശോധിക്കാൻ തന്റെ സഹായം അഭ്യർഥിക്കുകയാണു ചെയ്തത്.


അതോടെയാണ് നവംബർ 11ന് ഹാജരാകാൻ തീരുമാനിച്ചതെന്നും കട്ജു വ്യക്‌തമാക്കി. സൗമ്യ വധക്കേസിലെ ഉത്തരവിലുണ്ടായ പിഴവുകൾ തിരുത്തുന്നതിനു വേണ്ട സഹായവും വാദങ്ങളും കോടതിയിൽ ഹാജരായി ഉന്നയിക്കുമെന്നും കട്ജു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.