അതിർത്തിയിലെ സൈനികർക്കു ദീപാവലി സന്ദേശം അയയ്ക്കണം: മോദി
അതിർത്തിയിലെ സൈനികർക്കു ദീപാവലി സന്ദേശം അയയ്ക്കണം: മോദി
Sunday, October 23, 2016 12:02 PM IST
ന്യൂഡൽഹി: അതിർത്തിയിലെ സ്‌ഥിതി സങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ ദീപാവലി ആഘോഷത്തിന്റെ സന്ദേശങ്ങൾ ഉൾപ്പെട്ട കത്തുകളും ആശംസകളും അതിർത്തിയിലെ സൈനികർക്ക് അയയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സന്ദേശ് ടു സോൾജിയേഴ്സ് എന്ന വീഡിയോ കാമ്പയിനിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നരേന്ദ്ര മോദി മൊബൈൽ ആപ്ലിക്കേഷൻ, മൈഗവ് എന്ന വെബ്സൈറ്റ്, ആകാശവാണി എന്നീ മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കാമെന്നും മൂന്ന് മിനിറ്റ് നീണ്ട വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്‌തമാക്കി.


എല്ലാവരും ദിപാവലി ആഘോഷിക്കുന്ന സമയത്ത് സൈനികർ അതിർത്തിയിലെ സംഘർഷത്തിൽ രാജ്യം കാത്തു രക്ഷിക്കുകയാണ്. അവർക്ക് ആശംസകൾ അറിയിക്കുന്നതിലൂടെ അവരെയും ആഘോഷത്തിന്റെ ഭാഗമാക്കാനാകും. അടുത്ത പത്ത് ദിവസത്തിനുള്ളിൽ 10 കോടിയോളം വരുന്ന ജനങ്ങൾ ഈ കാമ്പയിൻ ഏറ്റെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 1.25 കോടി ജനങ്ങൾ സൈനികർക്കൊപ്പം നിന്നാൽ അവരുടെ ശക്‌തി 1.25 കോടി മടങ്ങായി വർധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.