ജയലളിത സുഖം പ്രാപിച്ചെന്നു ഗവർണർ
Saturday, October 22, 2016 12:22 PM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയിൽ കഴിയുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവു വീണ്ടും സന്ദർശിച്ചു. ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന വാർത്തകളെത്തുടർന്നായിരുന്നു സന്ദർശനം. അപ്പോളോ ആശുപത്രി ചെയർമാൻ ഡോ. പ്രതാപ് സി. റെഡ്ഡി ജയലളിതയുടെ ആരോഗ്യസ്‌ഥിതിയെക്കുറിച്ച് ഗവർണറോടു വിശദീകരിച്ചു. ജയലളിത സുഖംപ്രാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ പറഞ്ഞു. ജയലളിത ചികിത്സയിൽ കഴിയുന്ന വാർഡിൽ ഗവർണർ സന്ദർശനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.