പാർട്ടി യോഗത്തിൽനിന്നു വിട്ടുനിന്ന അഖിലേഷിനെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാക്കി ശിവ്പാൽ
പാർട്ടി യോഗത്തിൽനിന്നു വിട്ടുനിന്ന അഖിലേഷിനെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാക്കി ശിവ്പാൽ
Friday, October 21, 2016 1:20 PM IST
ലക്നോ: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്കുള്ളിലെ ചേരിപ്പോര് അവസാനിച്ചില്ലെന്ന സൂചനയ്ക്കിടെ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പാർട്ടി സംസ്‌ഥാന അധ്യക്ഷൻ ശിവ്പാൽ യാദവ് പ്രഖ്യാപിച്ചു.

ശിവ്പാൽ യാദവ് ഇന്നലെ വിളിച്ചുചേർത്ത യോഗത്തിൽനിന്ന് അഖിലേഷ് വിട്ടുനിന്നിരുന്നു. എസ് പി തലവൻ മുലായംസിംഗ് യാദവിന്റെ ഇളയ സഹോദരനായ ശിവ്പാൽ, അഖിലേഷിനെ പ്രത്യേകം ക്ഷണിച്ചെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം തയാറായില്ല.


എംഎൽഎമാർ മുഖ്യമന്ത്രിയെ നിശ്ചയിക്കും എന്ന് മുലായം പറ ഞ്ഞതിന്റെ ഏതാനും ദിവസത്തിനുശേഷമാണ് മുഖ്യമന്ത്രി സ്‌ഥാനാർഥിയായി അഖിലേഷിനെ ശിവ്പാൽ നാമനിർദേശം ചെയ്തതെന്നതും ശ്രദ്ധേയം. തെരഞ്ഞെടുപ്പിന് ഒരു ങ്ങാനും നവംബർ അഞ്ചിനു നടക്കു ന്ന പാർട്ടിയുടെ സിൽവർ ജൂബിലി ആഘോഷം കെങ്കേമമാക്കാനും ശിവ്പാൽ പാർട്ടി നേതാക്കന്മാരോടും അണികളോടും ആഹ്വാനം ചെയ് തു. അതേസമയം, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് നവംബർ മൂന്നു മുതൽ രാത് യാത്ര ആരംഭിക്കാനിരിക്കുകയാണ് അഖിലേഷ് യാദവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.