മൊബൈൽ തർക്കം: കമ്പനികൾക്കു 3,050 കോടി പിഴ
Friday, October 21, 2016 1:05 PM IST
ന്യൂഡൽഹി: റിലയൻസ് ജിയോയിൽനിന്നുള്ള കോളുകൾ കണക്ട് ചെയ്യാത്തതിനു മൊബൈൽ ടെലികോം കമ്പനികൾക്കു 3050 കോടി രൂപ പിഴയ്ക്കു ട്രായി (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) ശിപാർശ. എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവർക്കാണു ശിക്ഷ. ട്രായിയുടെ ശിപാർശ ടെലികോം സെക്രട്ടറിക്കു നൽകി.

ഒരു സർക്കിളിൽ 50 കോടി രൂപ വീതം 21 സർക്കിളുകളിലാണു ഐഡിയയ്ക്കു പിഴ. രണ്ടു സർക്കിളുകളിൽ പിഴ ഇല്ല. നിലവിലുള്ള കമ്പനികൾ മുകേഷ് അംബാനിയുടെ പുതിയ കമ്പനിയെ ഞെരുക്കാൻ ശ്രമിക്കുന്നുവെന്ന നിഗമനത്തിലാണു ട്രായി. അംബാനിയുടെ കമ്പനി തീരെക്കുറഞ്ഞ നിരക്കു പ്രഖ്യാപിച്ച് തങ്ങളെ ഒതുക്കാൻ ശ്രമിക്കുന്നെന്നാണു മറ്റു കമ്പനികളുടെ പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.