25 കോടി രൂപയുടെ ഹെറോയിൻ പിടിച്ചു
Friday, October 21, 2016 1:05 PM IST
അമൃത്സർ: ഇന്ത്യ–പാക് അതിർത്തിയിൽ 25 കോടി രൂപയുടെ അഞ്ചു കിലോ ഹെറോയിൻ ബിഎസ്എഫ് പിടികൂടി. ദാവോകെ ഗ്രാമത്തിൽനിന്നാണു ഹെറോയിൻ പിടികൂടിയത്.

വ്യാഴാഴ്ച രാത്രിയോടെ പാക്കിസ്‌ഥാനിൽനിന്നുള്ള മയക്കുമരുന്നുകടത്തു സംഘം അതിർത്തിയിലൂടെ നീങ്ങുന്നതു ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഘം ഇന്ത്യൻ അതിർത്തിയിലേക്ക് എന്തോ എറിയുന്നതു ബിഎസ്എഫ് ജവാന്മാർ കണ്ടു. മുന്നറിയിപ്പ് അവഗണിച്ച മയക്കുമരുന്നുകടത്തു സംഘത്തിനു നേർക്ക് തുടർന്ന് ബിഎസ്എഫ് വെടിയുതിർത്തു. ഇരുളിന്റെ മറവിൽ മയക്കുമരുന്നു കടത്തുകാർ രക്ഷപ്പെട്ടു. ബിഎസ്എഫ് തുടർന്നു നടത്തിയ തെരച്ചിലിലാണു അഞ്ചു കിലോ ഹെറോയിൻ കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.