ജയലളിത: അറസ്റ്റ് പരിഹാരമല്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ജയലളിത: അറസ്റ്റ് പരിഹാരമല്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ
Friday, October 21, 2016 1:05 PM IST
ന്യൂഡൽഹി: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരേ അപവാദപ്രചാരണം നടത്തിയതിന് ചിലരെ അറസ്റ്റ് ചെയ്തതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ എച്ച്.എൽ. ദത്തു. ജയലളിതയെക്കുറിച്ച് സമൂഹമാധ്യങ്ങൾവഴി പ്രചരിക്കുന്ന വാർത്തകളുമായി ബന്ധപ്പെട്ട് 43 കേസുകളാണ് തമിഴ്നാട്ടിൽ പലർക്കുമെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അഭിപ്രായം പ്രകടിപ്പിക്കാൻ എല്ലാവർക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്നും കമ്മീഷന്റെ സ്‌ഥാപകദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ ദത്തു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.