മജിസ്ട്രേറ്റിന്റെ മരണം: ഭർത്താവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും
Friday, October 21, 2016 1:05 PM IST
കാൺപുർ: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മജിസ്ട്രേറ്റ് പ്രതിഭാ ഗൗതമിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെത്തുടർന്ന് ഭർത്താവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ പോലീസ് കോടതിയുടെ അനുമതി തേടി.

മൂന്ന് മാസം ഗർഭിണിയായ പ്രതിഭയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്‌തമാണ്. ഒക്ടോബർ ഒൻപതിനാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഡൽഹിയിൽനിന്നു മടങ്ങിയെ ത്തിയപ്പോൾ പ്രതിഭയെ മരിച്ച നില യിൽ കാണുകയായിരുന്നു എന്നാണ് ഭർത്താവായ മനു അഭിഷേക് പോലീസിനെ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.