ശിവകാശിയിൽ പടക്കം പൊട്ടിത്തെറിച്ച് എട്ടുപേർ മരിച്ചു
ശിവകാശിയിൽ പടക്കം പൊട്ടിത്തെറിച്ച് എട്ടുപേർ മരിച്ചു
Thursday, October 20, 2016 12:40 PM IST
ശിവകാശി: ശിവകാശിയിൽ പടക്കം പൊട്ടിത്തെറിച്ച് ആറു സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. ദീപാവലിക്കു മുന്നോടിയായി കടയിൽ എത്തിച്ച പടക്കം വാഹനത്തിൽനിന്ന് ഇറക്കവേയാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടതായും 14 പേർക്കു ഗുരുതരമായി പരിക്കേറ്റതായും വിരുദുനഗർ ജില്ലാ കളക്ടർ എസ്. ശിവജ്‌ഞാനം അറിയിച്ചു. സ്ഫോടനത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചാണ് ആളുകൾ മരിച്ചതെന്നും പൊള്ളലേറ്റല്ലെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിലും സമീപത്തെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വസനതടസം നേരിട്ടവരെ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി. സമീപത്തു പാർക്കു ചെയ്തിരുന്ന വാഹനങ്ങളും സ്ഫോടനത്തിൽ തകർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.