റീത്ത ബഹുഗുണ ജോഷി ബിജെപിയിൽ
റീത്ത ബഹുഗുണ ജോഷി ബിജെപിയിൽ
Thursday, October 20, 2016 12:25 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പിസിസി അധ്യക്ഷയുമായ റീത്ത ബഹുഗുണ ജോഷി ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണു റീത്ത ബിജെപിയിൽ ചേർന്നത്. രാഹുൽഗാന്ധിക്കെതിരേ രൂക്ഷ വിമർശനമുയർത്തിയ റീത്തപ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി. മോദി പകരംവയ്ക്കാനില്ലാത്ത നേതാവാണെന്നു റീത്ത പറഞ്ഞു.

ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രിസ്‌ഥാനാർഥിയാക്കിയതാണു റീത്തയെ പ്രകോപിപ്പിച്ചത്. റീത്തയുടെ സഹോദരനും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണ നേരത്തേ ബിജെപിയിൽ ചേർന്നിരുന്നു. റീത്ത പാർട്ടിയെ വഞ്ചിച്ചുവെന്നു യുപിസിസി അധ്യക്ഷൻ രാജ് ബബ്ബർ പ്രതികരിച്ചു. കൂറുമാറ്റത്തിന്റെ ചരിത്രമുള്ളവരാണു റീത്തയുടെ കുടുംബക്കാരെന്നും ബബ്ബർ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.