ജയ സുഖംപ്രാപിച്ചു; വൈകാതെ വീട്ടിലേക്കു മടങ്ങുമെന്ന് അണ്ണാ എഡിഎംകെ
ജയ സുഖംപ്രാപിച്ചു; വൈകാതെ വീട്ടിലേക്കു മടങ്ങുമെന്ന് അണ്ണാ എഡിഎംകെ
Thursday, October 20, 2016 12:25 PM IST
ചെന്നൈ: ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ ജെ. ജയലളിത സുഖംപ്രാപിച്ചെന്നും വൈകാതെ സ്വവസതിയിലേക്ക് മടങ്ങുമെന്നും പാർട്ടി വക്‌താവ് സി.ആർ. സരസ്വതി. ഡോക്ടർമാരുടെ നിർദേശപ്രകാരം ജയ വിശ്രമത്തിലാണ്. അല്ലെങ്കിൽ നേരത്തേതന്നെ വീട്ടിലേക്കു മടങ്ങുമായിരുന്നു എന്നും അവർ മാധ്യമങ്ങളെ അറിയിച്ചു. അറുപത്തിയെട്ടുകാരിയായ ജയ കഴിഞ്ഞ മാസം 22നാണ് പനി, നിർജലീകരണം എന്നിവയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.