നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ പാക് ഷെല്ലാക്രമണം
Thursday, October 20, 2016 12:25 PM IST
ജമ്മു: രജൗറി ജില്ലയിലുള്ള നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേർക്ക് പാക് സൈന്യം ഷെല്ലാക്രമണം നടത്തി. ഇന്ത്യൻ സൈന്യവും ശക്‌തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്‌താവ് അറിയിച്ചു. നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം പാക് സൈന്യം മുപ്പതാം തവണയാണ് വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.