മണിചെയിൻ: ബില്യാർഡ്സ് ചാമ്പ്യൻ പെരേര ഉൾപ്പെടെ നാലു പേർ പിടിയിൽ
Wednesday, October 19, 2016 12:11 PM IST
ഹൈദരാബാദ്: മൾട്ടിലെവൽ മാർക്കറ്റിംഗ് തട്ടിപ്പിൽ ബില്യാർഡ്സ് മുൻ ലോകചാമ്പ്യൻ മൈക്കിൾ പെരേര ഉൾപ്പെടെ നാലു പേരെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ക്യുനെറ്റ് എന്ന കമ്പനിയുടെ മറവിൽ പെരേര ഉൾപ്പെടെയുള്ള കമ്പനിയുടെ ഡയറക്ടർമാർ നിക്ഷേപകരിൽനിന്നു 400 കോടി രൂപ തട്ടിയെടുത്തെന്നാണു പരാതി. സെപ്റ്റംബർ 30നു മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണു നാലു പേരെയും അറസ്റ്റ് ചെയ്തത്.


ഹൈദരാബാദിൽ ഇവർ നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി വിട്ടുതരണമെന്നാവശ്യപ്പെട്ട് മുംബൈ കോടതിയിൽ ഇവർ സമർപ്പിച്ച അപേക്ഷയിലാണു പ്രതികളെ റിമാൻഡ് ചെയ്തത്.

ക്യുനെറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 19 പേരാണ് ഇതുവരെ പിടിയിലായത്. രോഗം സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് ഇവർ വിറ്റഴിച്ച കാന്തിക വസ്തുക്കൾ, മരുന്നുകൾ, തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.