ഉത്തരാഖണ്ഡിൽ വ്യോമസേനാ ഹെലികോപ്റ്റർ ഇടിച്ചിറക്കി
ഉത്തരാഖണ്ഡിൽ വ്യോമസേനാ ഹെലികോപ്റ്റർ ഇടിച്ചിറക്കി
Wednesday, October 19, 2016 12:11 PM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ബദരിനാഥിനും മാൻപാസിനുമിടയിൽ പരിശീലന പറക്കൽ നടത്തിയ വ്യോമസേനയുടെ എം–17 ഹെലികോപ്റ്റർ ഖസ്റ്റോലി ഹെലിപാഡിൽ ഇടിച്ചിറക്കി. ഇന്നലെ രാവിലെ 9.25നായിരുന്നു സംഭവം. സേനാഭടന്മാരും ഉദ്യോഗസ്‌ഥരുമുൾപ്പെടെ 15 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സാങ്കേതിക തകരാർ മൂലമാണ് ഇടിച്ചിറക്കിയതെന്നു വ്യോമസേനാ അധികൃതർ അറിയിച്ചു. കേണൽ റാങ്കിലുള്ള ഉദ്യോഗസ്‌ഥന് അന്വേഷണത്തിന്റെ ചുമതല നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.