മോദി ഇപ്പോഴാണു പ്രധാനമന്ത്രിക്കു യോജിച്ചരീതിയിൽ പ്രവർത്തിച്ചത്: രാഹുൽ
മോദി ഇപ്പോഴാണു പ്രധാനമന്ത്രിക്കു യോജിച്ചരീതിയിൽ  പ്രവർത്തിച്ചത്: രാഹുൽ
Friday, September 30, 2016 12:35 PM IST
ന്യൂഡൽഹി: അധികാരത്തിലേറി രണ്ടര വർഷത്തിനിടെ ഇപ്പോഴാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിക്കു യോജിച്ച വിധത്തിൽ പെരുമാറിയതെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നിയന്ത്രണരേഖ മറിടകടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തിൽ രാഹുൽ പ്രധാനമന്ത്രിയെ പ്രശംസിക്കുകയും ചെയ്തു. കിസാൻ യാത്രയുടെ ഭാഗമായി ഉത്തർ പ്രദേശിലുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ താനും തന്റെ പാർട്ടിയും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്നതായും വ്യക്‌തമാക്കി.

പ്രധാനമന്ത്രിക്കു നന്ദി പറയുന്നു. അധികാരത്തിലേറി രണ്ടര വർഷത്തിനിടെ ആദ്യമായാണ് അദ്ദേഹം പ്രധാനമന്ത്രിക്കു യോജിച്ച വിധത്തിൽ പ്രവർത്തിച്ചതെന്നുമാണ് കിസാൻ യാത്രയുടെ ഭാഗമായുള്ള റാലിക്കിടെ ഉത്തർപ്രദേശിലെ ബുലന്ദേശറിൽ രാഹുൽ പറഞ്ഞത്. മിന്നലാക്രമണത്തിനു പിന്നാലെ വ്യാഴാഴ്ച രാഹുൽ ഗാന്ധിയുടെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഒരു പരാമർശവുമില്ലായിരുന്നു. നാമെല്ലാവരും ഭീകരവാദത്തിനും അതിനെ പിന്തുണയ്ക്കുന്നവർക്കുമെതിരേ ഒറ്റക്കെട്ടായി നിൽക്കണം. കോൺഗ്രസ് പാർട്ടി ഇന്ത്യൻ സേനയെ സല്യൂട്ട് ചെയ്യുന്നു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജവാൻമാർ ശക്‌തമായ പ്രതിരോധം നടത്തിയിരിക്കുന്നു എന്നുമാണ് രാഹുൽ വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.