പാക്കിസ്‌ഥാൻ കലാകാരന്മാർ ഭീകരരല്ലെന്നു സൽമാൻ ഖാൻ
പാക്കിസ്‌ഥാൻ കലാകാരന്മാർ ഭീകരരല്ലെന്നു സൽമാൻ ഖാൻ
Friday, September 30, 2016 12:07 PM IST
ന്യൂഡൽഹി: കലയും ഭീകരവാദവും കൂട്ടിക്കലർത്തരുതെന്നു ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രമേയത്തെ വിമർശിച്ചുകൊണ്ടാണ് സൽമാൻ ഇക്കാര്യം പറഞ്ഞത്. സർജിക്കൽ ആക്രമണത്തിലൂടെ ഏഴു പാക് ഭീകരാക്രമണ കേന്ദ്രങ്ങൾ സൈന്യം തകർത്തതിന്റെ പശ്ചാത്തലത്തിലാണ് പാക് കലാകാരന്മാകെ ഇന്ത്യൻ സിനിമ വ്യവസായത്തിൽനിന്ന് അകറ്റിനിർത്തണമെന്ന് അസോസിയേഷൻ പ്രമേയം പാസാക്കിയത്.

പാക്കിസ്‌ഥാൻ കലാകാരന്മാർ ഭീകരരല്ല. സർക്കാർ വീസ അനുവദിച്ചിട്ടാണ് അവർ ഇന്ത്യയിലെത്തുന്നത്. അവരെ കലാകാരന്മാരായി മാത്രം കാണണമെന്നും ഭീകരരായി ചിത്രീകരിക്കരുതെന്നും സൽമാൻ ആവശ്യപ്പെട്ടു.


ഭീകരവാദത്തിനെതിരേ ഇന്ത്യൻ സൈന്യം കൈക്കൊണ്ട നിലപാടാണു ശരി. പാക് അതിർത്തി കടന്നു സൈന്യം നടത്തിയ സർജിക്കൽ ആക്രമണം സ്വയം പ്രതിരോധ തന്ത്രമാണ്. എന്നാൽ, സമാധാനവും പരസ്പരസ്നേഹവുമുള്ള ഒരു അന്തരീക്ഷമാണ് ഇനി വേണ്ടതെന്നും സൽമാൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.