എംബ്രയർ ഇടപാട്: കമ്മീഷൻ നൽകിയെന്നു സിബിഐ
എംബ്രയർ ഇടപാട്: കമ്മീഷൻ നൽകിയെന്നു സിബിഐ
Wednesday, September 28, 2016 1:09 PM IST
ന്യൂഡൽഹി: എംബ്രയർ വിമാന ഇടപാടിലെ ഇടനിലക്കാരനായ വിദേശി 55 ലക്ഷം ഡോളർ കമ്മീഷൻ ഇനത്തിൽ കൈപ്പറ്റിയെന്ന് സിബിഐ. 20.8 കോടി യുഎസ് ഡോളറിന്റെ ഇടപാടിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിലെ നിർണായക വഴിത്തിരിവാണിതെന്നു സിബിഐ വൃത്തങ്ങൾ പറഞ്ഞു.

ഇടനിലക്കാരനെക്കുറിച്ചും ഇയാളുടെ വിശദാംശങ്ങളെക്കുറിച്ചും വെളിപ്പെടുത്തുന്നില്ലെങ്കിലും തുടർനടപടികൾക്കായി വിവിധ ഏജൻസികളുമായി ആശയവിനിമയം നടത്തിവരികയാണെന്നു സിബിഐ വൃത്തങ്ങൾ പറഞ്ഞു.

ബ്രസീലിയൻ നിർമാണകമ്പനിയായ എംബ്രറേറിന് അനുകൂലമായി കരാർ ലഭിക്കാൻ ഇടനിലക്കാരന് കമ്മീഷൻ നൽകിയെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്‌തമാകുന്നത്. വിശദമായ അന്വേഷണത്തിനുശേഷം തെളിവുകൾ ലഭിച്ചാൽ കേസ് രജിസ്റ്റർചെയ്യും. സൗദി അറേബ്യയും ഇന്ത്യയുമായുള്ള ഇടപാട് അനുകൂലമാക്കാൻ വിമാനക്കമ്പനി ഇടനിലക്കാരന്റെ സേവനം തേടിയിരുന്നുവെന്ന് അടുത്തിടെയാണ് ഒരു ബ്രസീലിയൻ ദിനപത്രം വെളിപ്പെടുത്തിയത്. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്നയാളാണ് ഇടനിലക്കാരനെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.


പ്രതിരോധ ആവശ്യങ്ങൾക്കായി ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഇടനിലക്കാരെ ഒഴിവാക്കണമെന്നാണ് ഇന്ത്യയിലെ ചട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.