കല്പിത സർവകലാശാലകളിലെ മെഡിക്കൽ പ്രവേശനത്തിനും അനുമതി
കല്പിത സർവകലാശാലകളിലെ മെഡിക്കൽ പ്രവേശനത്തിനും അനുമതി
Wednesday, September 28, 2016 12:59 PM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കൽപിത സർവകലാശാലകളിൽ നടന്നു കഴിഞ്ഞ മെഡിക്കൽ പ്രവേശനം അതുപോലെതന്നെ തുടരാൻ സുപ്രീംകോടതി അനുമതി നൽകി. ബാക്കിയുള്ള സീറ്റുകളിലേക്ക് ഇനി കൗൺസിലിംഗ് നടത്തുന്നത് സംസ്‌ഥാനം നിയോഗിച്ച സമിതിയായിരിക്കണമെന്നും നിർദേശിച്ചു. ഇതിൽ സർവകലാശാലകളുടെ ഓരോ പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നും എല്ലാ കൽപിത സർവകലാശാലകൾക്കും കൂടി ഒരൊറ്റ കേന്ദ്രീകൃത കൗൺസിലിംഗാണ് നടത്തേണ്ടതെന്നും കോടതി വ്യക്‌തമാക്കി.

പ്രവേശനവുമായി ബന്ധപ്പെട്ട രേഖകൾ സംസ്‌ഥാന സർക്കാരിനോ മേൽനോട്ട സമിതിക്കോ കൈമാറണം. ഈ മാസം 30നകം പ്രവേശനം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ഒക്ടോബർ ഏഴു വരെ സുപ്രീം കോടതി സമയം ദീർഘിപ്പിച്ചു നൽകുകയും ചെയ്തു.


കൽപിത സർവകലാശാലകൾക്കു സ്വന്തം നിലയ്ക്ക് കൗൺസിലിംഗ് നടത്താൻ ബോംബെ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ വിഷയത്തിൽ അഭിപ്രായപ്രകടനത്തിനില്ലെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്‌തമാക്കിയിരിക്കുന്നത്.

കേന്ദ്രീകൃത കൗൺസിലിംഗ് നടത്തിയാൽ മാത്രമേ നീറ്റിന്റെ ഉദ്ദേശലക്ഷ്യം പൂർത്തിയാകൂവെന്ന് കേന്ദ്ര സർക്കാർ ശക്‌തമായി വാദിച്ചു. എന്നാൽ, തങ്ങൾ സ്വയംഭരണാവകാശമുള്ള സ്‌ഥാപനങ്ങളായതിനാൽ സ്വന്തം നിലയ്ക്ക് കൗൺസിലിംഗ് നടത്താൻ അവകാശമുണ്ടെന്നാണ് മഹാരാഷ്ട്രയിലെ കൽപിത സർവകലാശാലകൾ വാദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.