പശ്ചിമബംഗാളിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ തൃണമൂലിൽ
പശ്ചിമബംഗാളിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ തൃണമൂലിൽ
Wednesday, September 28, 2016 12:59 PM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇസ്ലാംപുർ എഎൽഎ കനയ്ലാൽ അഗർവാൾ, കാലിയഗഞ്ച് എംഎൽഎ ഹസനുസ്മാൻ എന്നിവരാണു തൃണമൂലിലേക്കു കൂറുമാറിയത്. അഞ്ച് കോൺഗ്രസ് എംഎൽഎമാർ ഇതുവരെ തൃണമൂലിലേക്കു ചുവടുമാറ്റി. കഴിഞ്ഞ മാസം മൂന്ന് എംഎൽഎമാർ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നിരുന്നു. അഞ്ച് പേർ മറുകണ്ടം ചാടിയതോടെ ബംഗാളിൽ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 39 ആയി. മൂർഷിദാബാദ് മുനിസിപ്പാലിറ്റിയിലെ 11 കോൺഗ്രസ് കൗൺസിലർമാരും തൃണമൂലിൽ ചേർന്നിട്ടുണ്ട്. ഒരേയൊരു കൗൺസിലർസ്‌ഥാനം മാത്രമാണു തൃണമൂലിന് ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.