വിപിബിവൈ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം
Wednesday, September 28, 2016 12:59 PM IST
ന്യൂഡൽഹി: വരിഷ്ഠ പെൻഷൻ ബീമാ യോജന (വിപിബിവൈ) പദ്ധതികൾക്ക്കേന്ദ്രമന്ത്രിസഭാ യോഗം മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകി. 2003–2004 മുതൽ 201415 വരെ വിപിബിവൈ 2003ന് എൽഐസിക്ക് നൽകിയ സബ്സിഡി തുക ഉൾപ്പെടെയുള്ള ചെലവും മന്ത്രിസഭ അംഗീകരിച്ചു.

ഈ രണ്ട് പദ്ധതികളും എൽഐസി. മുഖേനയാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലെ നിക്ഷേപത്തിൽ നിന്ന് എൽഐസിക്കുള്ള യഥാർത്ഥ ആദായവും ഗവൺമെന്റ് ഉറപ്പ് നൽകിയിട്ടുള്ള തുകയും തമ്മിലുള്ള വ്യത്യാസമാണ് എൽഐസിക്ക് സബ്സിഡിയായി നൽകുന്നത്. വരിസംഖ്യക്ക് ആനുപാതികമായി മുതിർന്ന പൗരന്മാർക്ക് മിനിമം പെൻഷൻ ഉറപ്പു നൽകുന്ന പദ്ധതികളാണിവ.


വരിസംഖ്യ അടയ്ക്കുന്ന അന്നുമുതൽ വരിക്കാരന്റെ ജീവിതകാലം വരെ പെൻഷൻ ലഭിക്കും. വരിക്കാരന്റെ മരണശേഷം ഈ തുക അവകാശിക്ക് നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.