കാവേരി തർക്കം: ഇന്നു ചർച്ച
കാവേരി തർക്കം: ഇന്നു ചർച്ച
Wednesday, September 28, 2016 12:59 PM IST
ന്യൂഡൽഹി: തമിഴ്നാടിന് 6000 ക്യുസെക്സ് വെള്ളം വിട്ടുനല്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ജലവിഭവമന്ത്രി ഉമ ഭാരതി ഇരു സംസ്‌ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് മന്ത്രി ഇ.കെ. പളനിസ്വാമി ചർച്ചയിൽ പങ്കെടുക്കും. കൂടാതെ ഇരുസംസ്‌ഥാനങ്ങളുടെയും ജലവിഭവ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.