ബലൂചിലെ മനുഷ്യാവകാശലംഘനങ്ങൾ ഇന്ത്യ യുഎന്നിൽ ഉന്നയിച്ചു
Tuesday, September 27, 2016 12:51 PM IST
ന്യൂഡൽഹി: ബലൂചിസ്‌ഥാനിലും പാക്കിസ്‌ഥാനിലെ മറ്റു പ്രദേശങ്ങളിലും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ഇന്ത്യ യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തി. മുംബൈ, പത്താൻകോട്, ഉറി ഭീകരാക്രമണങ്ങളിലെ കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ പാക്കിസ്‌ഥാനുമേൽ സമ്മർദ്ദം ചെലത്താൻ ഇന്ത്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്യ്തു.

യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ ജനീവയിൽ നടക്കുന്ന സമ്മേളനത്തിൽ പാക്കിസ്‌ഥാൻ നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായാണു ബലൂചിലെയും പാക്കിസ്‌ഥാനിലെ മറ്റുമേഖലകളിലേയും മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഇന്ത്യ വ്യക്‌തമാക്കിയത്. പാക് പിന്തുണയോടെ നടക്കുന്ന ഭീകരപ്രവർത്തനങ്ങളെക്കുറിച്ച് ലോകത്തിന് ഒരിക്കൽക്കൂടി ഇന്ത്യ മുന്നറിപ്പ് നൽകുകയും ചെയ്തു. ഇന്ത്യയിൽ മാത്രമല്ല മാത്രമല്ല തെക്കൻ ഏഷ്യക്കപ്പുറം വരെ ഇതിന്റെ അനുരണനങ്ങളുണ്ടാകും–ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.