ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്ന സംവിധാനം ഉണ്ടാക്കാൻ ബിഎസ്എഫിനോട് കേന്ദ്രം
Tuesday, September 27, 2016 12:51 PM IST
ന്യൂഡൽഹി: ഇന്ത്യ–പാക് അതിർത്തിയിൽ നുഴഞ്ഞുകയറ്റം പതിവായ സാഹചര്യത്തിൽ ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നു കേന്ദ്രം ബിഎസ്എഫിനോടു നിർദേശിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെയും ബിഎസ്എഫിലെയും ഉന്നതോദ്യോഗസ്‌ഥർ പങ്കെടുത്ത യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണുനിർദേശം മുന്നോട്ടുവച്ചത്. അതിർത്തിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. ബിഎസ്എഫ് കൈമാറുന്ന രഹസ്യവിവരമനുസരിച്ച് സംസ്‌ഥാന പോലീസിനു ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിക്കാമെന്നു യോഗം വലിയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.