ബി.കെ. ബൻസലും മകനും ജീവനൊടുക്കിയ നിലയിൽ
Tuesday, September 27, 2016 12:37 PM IST
ന്യൂഡൽഹി: കൈക്കൂലിക്കേസിൽ സിബിഐ അറസ്റ്റ്ചെയ്ത മുൻ കേന്ദ്ര കോർപറേറ്റ്കാര്യ ഡയറക്ടർ ജനറൽ ബി.കെ. ബൻസലിനെയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഡൽഹി മധുവിഹാറിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ബൻസലിന്റെ ഭാര്യ സത്യബാലയും മകൾ നേഹയും ജൂലൈയിൽ ജീവനൊടുക്കിയിരുന്നു. ബൻസലിനെ അറസ്റ്റ് ചെയ്തതിൽ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയത്.

മുംബൈയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ ബൻസൽ ഒമ്പതു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. ഓഗസ്റ്റിലാണ് കോടതി ബൻസലിന് ജാമ്യം അനുവദിച്ചിരുന്നത്.


ഭാര്യയെയും മകളെയും പോലെ മകനും ജീവനൊടുക്കുമെന്നു ഭയപ്പെടുന്നതായി ജാമ്യം പരിഗണിക്കുമ്പോൾ ബൻസൽ കോടതിയോട് പറഞ്ഞിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ജോലിക്കാരാണ് ഇവർ മരിച്ചു കിടക്കുന്നതു കണ്ട് വിവരം പോലീസിൽ അറിയിച്ചത്. കഴിഞ്ഞ ജൂലൈയിൽ ആണ് ബൻസൽ അറസ്റ്റ് ചെയ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.