അതിസൗഹൃദ രാജ്യമെന്ന പരിഗണന പാക്കിസ്‌ഥാനിൽ നിന്ന് എടുത്തുകളയുന്നു
അതിസൗഹൃദ രാജ്യമെന്ന പരിഗണന പാക്കിസ്‌ഥാനിൽ നിന്ന് എടുത്തുകളയുന്നു
Tuesday, September 27, 2016 4:38 AM IST
ന്യൂഡൽഹി: വ്യാപാര വാണിജ്യം രംഗത്ത് പാക്കിസ്‌ഥാന് നൽകി വരുന്ന അതിസൗഹൃദ രാജ്യമെന്ന പദവി കേന്ദ്രസർക്കാർ എടുത്തുകളയുന്നു. കാഷ്മീരിലെ ഉറി സൈനിക ക്യാമ്പിനു നേർക്കു നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്‌ഥാനുമേൽ സമ്മർദം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണു നീക്കം. ഇക്കാര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചുകൂട്ടി. വരുന്ന വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിദേശകാര്യ, വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥർ പങ്കെടുക്കും.<യൃ><യൃ>പാക്കിസ്‌ഥാനുമായുള്ള സിന്ധുനദീജല കരാർ പുനഃപരിശോധിക്കാൻ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. നയതന്ത്രപരമായി പാക്കിസ്‌ഥാനെ ആഗോള തലത്തിൽ ഒറ്റപ്പെടുത്തുന്നതിനു പുറമേ മറ്റു തരത്തിലുള്ള തന്ത്രങ്ങളും പയറ്റുമെന്നു പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. എന്നാൽ, പാക്കിസ്‌ഥാനെതിരേ സൈനികയുദ്ധത്തിനു മോദി തയാറാകില്ലെന്നാണു സൂചന.<യൃ><യൃ>1996ൽ ലോകവ്യാപാര സംഘടനയുടെ ഗാട്ട് കരാറിന്റെ ഭാഗമായാണ് പാക്കിസ്‌ഥാനു അതിസൗഹൃദ രാജ്യമെന്ന പരിഗണന ഇന്ത്യ നൽകിയത്. ലോകവ്യാപാര സംഘടനയിലെ അംഗ രാജ്യങ്ങളേക്കാൾ പരിഗണന പാക്കിസ്‌ഥാന് ഇന്ത്യ നൽകുന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന വ്യാപരം ഇന്ത്യയുടെ മൊത്തം ചരക്ക് വ്യാപാരത്തിന്റെ 0.4 ശതമാനമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.