ഉത്തർപ്രദേശിൽ രാഹുലിനു നേരേ ചെരിപ്പേറ്
ഉത്തർപ്രദേശിൽ രാഹുലിനു നേരേ ചെരിപ്പേറ്
Monday, September 26, 2016 11:36 AM IST
സിതാപുർ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോൺഗ്രസിന്റെ കിസാൻ റാലിക്കെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിക്കു നേരേ ചെരിപ്പേറ്. സിതാപുരിലെ ട്രാൻസ്പോർട്ട് ക്രോസിംഗിൽ റോഡ് ഷോയുടെ ഭാഗമായി തുറന്ന വാഹനത്തിൽ കയറിയപ്പോഴാണ് ജനക്കൂട്ടത്തിനിടയിൽനിന്ന ആൾ രാഹുലിനു നേർക്ക് ചെരിപ്പെറിഞ്ഞത്.

ചെരിപ്പ് രാഹുലിന്റെ ദേഹത്തുകൊണ്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഹർഗാവ് സ്വദേശിയായ ഹരിഓം മിശ്രയെ കോട്വാലി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആഷിഷ് നിഷാദ്, അനുജ് സക്സേന എന്നിവർ ഒളിവിലാണ്. ഇവർക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. കിസാൻ യാത്ര നടത്തി കോൺഗ്രസ് കർഷകരെ പറ്റിക്കുകയാണെന്ന് ഇയാൾ പറഞ്ഞു. പിടികൂടിയില്ലായിരുന്നുവെങ്കിൽ രാഹുലിന്റെ ദേഹത്തുകൊള്ളുന്നതുവരെ താൻ ഷൂ എറിയുമായിരുന്നുവെന്ന് ഹരിഓം മിശ്ര പറഞ്ഞു.അതേസമയം, കിസാൻ യാത്ര അലങ്കോലമാക്കണമെന്ന ഉദ്ദേശ്യത്തോടെ ആർഎസ്എസ്–ബിജെപി പ്രവർത്തകരാണു ഷൂ എറിഞ്ഞതെന്നു രാഹുൽ പറഞ്ഞു. സ്നേഹവും അനുകമ്പയും എന്നോടൊപ്പവും വെറുപ്പ് നിങ്ങൾക്കൊപ്പവുമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.