പാക് സിനിമാതാരങ്ങളെ ചെരുപ്പൂരി അടിക്കണമെന്നു ബിജെപി എംഎൽഎ
പാക് സിനിമാതാരങ്ങളെ ചെരുപ്പൂരി അടിക്കണമെന്നു ബിജെപി എംഎൽഎ
Monday, September 26, 2016 11:36 AM IST
ന്യൂഡൽഹി: ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച് പണവും പ്രശസ്തിയും ഉണ്ടാക്കുന്ന പാക് താരങ്ങളെ ചെരുപ്പൂരി അടിക്കണമെന്ന് ബിജെപി എംഎൽഎ സംഗീത് സോം. ഇന്ത്യയിൽനിന്ന് പണവും പ്രശസ്തിയും ഉണ്ടാക്കുന്ന ഇക്കൂട്ടർ ഈ നാടിനെ പിന്നിൽനിന്നു കുത്തുന്നവർക്ക് പിന്തുണ നൽകുകയാണെന്നും യുപിയിലെ സർദാന എംഎൽഎയായ സംഗീത് സോം പറഞ്ഞു. 2013ലെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നയാളാണ് സംഗീത് സോം.

ഉറി ഭീകരാക്രമണത്തെത്തുടർന്നു പാക് താരങ്ങൾ ഉടൻ ഇന്ത്യവിടണമെന്ന ആവശ്യവുമായി രാജ് താക്കറെ നേതൃത്വം നൽകുന്ന മഹാരാഷ്ട്ര നവനിർമാൺ സേന രംഗത്തുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.