കെ.ജെ. ജോർജ് വീണ്ടും മന്ത്രിയായി
കെ.ജെ. ജോർജ് വീണ്ടും മന്ത്രിയായി
Monday, September 26, 2016 11:36 AM IST
ബംഗളൂരു: പോലീസ് ഉദ്യോഗസ്‌ഥൻ ജീവനൊടുക്കിയ കേസിൽ രാജിവച്ച മുൻ മന്ത്രി കെ.ജെ. ജോർജ് വീണ്ടും സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിവൈഎസ്പി എം.കെ. ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ക്ലീൻചിറ്റ് നല്കിയതിനെ തുടർന്നാണ് ജോർജ് വീണ്ടും സിദ്ധരാമയ്യ മന്ത്രിസഭയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.