സിന്ധു നദീജല കരാറിനെതിരേ ഹർജി
Monday, September 26, 2016 11:36 AM IST
ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. ഭരണഘടനാ സാധുത നൽകാതെയുണ്ടാക്കിയ കരാറാണെന്നും അതിന്റെ തുടക്കം മുതലുള്ള നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമയാണ് ഹർജി നൽകിയത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.