ബിജെപി ഓഫീസിനു നേർക്കു പെട്രോൾ ബോംബേറ്
Sunday, September 25, 2016 11:50 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ ബിജെപിയുടെ ജില്ലാ ഓഫീസിനു നേർക്ക് അജ്‌ഞാതർ ബോംബെറിഞ്ഞു. ഇന്നലെ വെളുപ്പിനു നാലിനായിരുന്നു സംഭവം. ബോംബ് ഓഫീസിന്റെ ഇരുമ്പുഷട്ടറിൽ തട്ടി പൊട്ടിത്തെറിച്ചു. ഓഫീസ് വളപ്പിലെ പാർട്ടി പതാകയും പാർട്ടി പ്രവർത്തകന്റെ കാറും കത്തിച്ചു. രാത്രികാലങ്ങളിൽ ബിജെപി പ്രവർത്തകർ ഓഫീസിലുണ്ടാവുമെന്ന ധാരണയിലായിരുന്നു ആക്രമണമെന്നു പോലീസ് പറഞ്ഞു. എന്നാൽ, ഇന്നലെ രാത്രി ആരുംതന്നെ ഓഫീസിലെത്തിയിരുന്നില്ല. മനഃപൂർവം വർഗീയകലാപമുണ്ടാക്കാനാണു തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നതെന്നു പോലീസ് പറഞ്ഞു.


ഈ മാസം 19നു ദിണ്ടിഗലിൽ ഹിന്ദുമുന്നണിയുടെ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്. ശങ്കർ ഗണേഷിനെ(27) മാരകായുധങ്ങളുമായി അജ്‌ഞാതസംഘം ആക്രമിച്ചിരുന്നു. ഈ കേസിലും കുറ്റവാളികളെ കണ്ടെത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.