ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി, ആശുപത്രി വിട്ടേക്കും
ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി, ആശുപത്രി വിട്ടേക്കും
Sunday, September 25, 2016 11:50 AM IST
ചെന്നൈ: പനിയെയും നിർജലീകരണത്തെയും തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ. ജയലളിതയ്ക്കു കുറച്ചു ദിവസത്തിനുള്ളിൽ ആശുപത്രിവിടാമെന്ന് അപ്പോളോ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുബ്ബയ്യ വി ശ്വനാഥ് പറഞ്ഞു. ചികിത്സയോട് ജയലളിത പ്രതികരിക്കുന്നുണ്ടെന്നും സാധാരണ രീതിയിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയുടെ ആരോഗ്യസ്‌ഥിതി വീണ്ടും വഷളായെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി സുബ്ബയ്യ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.