സ്കാർലെറ്റ് വധം: ആരോപണവിധേയരെ ഗോവ കോടതി കുറ്റവിമുക്‌തരാക്കി
സ്കാർലെറ്റ് വധം: ആരോപണവിധേയരെ ഗോവ കോടതി കുറ്റവിമുക്‌തരാക്കി
Friday, September 23, 2016 12:37 PM IST
പനാജി: ബ്രിട്ടീഷ് കൗമാരക്കാരി സ്കാർലെറ്റ് ഏഡൻ കീലിംഗ് കൊല്ലപ്പെട്ട കേസിൽ ആരോപണവിധേയരായ രണ്ടു പേരെയും ഗോവൻ കോടതി കുറ്റവിമുക്‌തമാക്കി. ചിൽഡ്രൻസ് കോടതി ജഡ്ജി വന്ദന തെണ്ടുൽക്കറിന്റേതാണു വിധി. 2008ൽ ഗോവയിലെ അഞ്ജുന ബീച്ചിൽവച്ച് മയക്കുമരുന്ന് നല്കി ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിച്ച് സ്കാർലെറ്റിനെ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട് ഗോവൻ സ്വദേശികളായ സാംസൺ ഡിസൂസ, പ്ലാസിഡോ കാർവാലൊ എന്നിവരെ നരഹത്യക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.

വിധിയിൽ തൃപ്തയല്ലെന്നും ഇത്തരമൊരു വിധിയല്ല പ്രതീക്ഷിച്ചതെന്നും സ്കാർലെറ്റിന്റെ മാതാവ് ഫിയോണ മാക്ഓൺ പ്രതികരിച്ചു. ആരോപണവിധേയർക്കു ശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയതെന്നും വിധികേട്ട ശേഷം കോടതിക്കു പുറത്തുവച്ച് അവർ പ്രതികരിച്ചു. കേസിലെ അന്തിമവിധിക്കായി യുകെയിലെ ഡാവോണിൽനിന്ന് ഗോവയിലെത്തിയതാണ് അവർ. വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കുമെന്നും ഫിയോണ പറഞ്ഞു. <ശാഴ െൃര=/ിലംശൊമഴലെ/2016ലെുേ24മൊെീിബുഹമരശറീ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

സ്കാർലെറ്റിന്റെ കുടുംബത്തിന്റെ നിരന്തര അഭ്യർഥനയെത്തുടർന്ന് കേസ് ഗോവൻ പോലീസിന്റെ പക്കൽനിന്ന് 2009ൽ സിബിഐ ഏറ്റെടുത്തിരുന്നു. കേസിൽ ഗോവൻ പോലീസിന്റെ അന്വേഷണം സുഗമമല്ലെന്നായിരുന്നു ആക്ഷേപം. പതിനഞ്ചുകാരിയായ സ്കാർലെറ്റിനെ 2008 ഫെബ്രുവരി 19നാണ് അഞ്ജുന ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അർധനഗ്നയായാണു മൃതദേഹം കണ്ടെത്തിയെങ്കിലും മുങ്ങിമരണമാണെന്നാണു ഗോവൻ പോലീസ് ആദ്യം അവകാശപ്പെട്ടത്. എന്നാൽ, പിന്നീട് സംഭവം കൊലപാതകമാണെന്നു വ്യക്‌തമാകുകയായിരുന്നു. സ്കാർലെറ്റിന്റെ മാതാവിന്റെ ആവശ്യപ്രകാരം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും മയക്കുമരുന്ന് ഉള്ളിൽചെന്നിട്ടുണ്ടെന്നും വ്യക്‌തമായത്. കൊല്ലപ്പെട്ടത് ബ്രിട്ടീഷ് യുവതിയായതിനാൽ കേസ് രാജ്യാന്തര ശ്രദ്ധ നേടി. ഗോവയിൽ വിനോദസഞ്ചാരത്തിന് എത്തുന്നതിൽ കൂടുതലും ഇംഗ്ലീഷുകാരാണെന്നതും കേസിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിൽ കാരണമായി. പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തശേഷം ബീച്ചിൽ ഉപേക്ഷിച്ച് മരണത്തിലേക്കു വലിച്ചെറിഞ്ഞതിനാണു സാംസൺ ഡിസൂസയ്ക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അമിതമായി മയക്കുമരുന്നു നല്കിയെന്നതായിരുന്നു പ്ലാസിഡോ കാർവാലൊയ്ക്കെതിരായ കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.