പാക്കിസ്‌ഥാനിൽനിന്നു രഹസ്യസന്ദേശവുമായി പ്രാവ്?
Friday, September 23, 2016 12:37 PM IST
ചണ്ഡിഗഡ്: ചിറകിൽ ഉർദു ലിപിയിൽ രഹസ്യസന്ദേശം എഴുതിയനിലയിൽ പ്രാവിനെ പഞ്ചാബിലെ ഹോഷിയാർപുരിൽ കണ്ടെത്തി. മോട്ല ഗ്രാമത്തിലാണു സംഭവം. നരേഷ്കുമാർ എന്നയാളുടെ വീട്ടിലാണ് പ്രാവ് എത്തിയത്. അതിർത്തി കടന്നുവന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. പ്രാവിന്റെ ചിറകിൽ ഒരു മുദ്രയും ഉർദുവിൽ ഞായർ, ബുധൻ, വ്യാഴം എന്നും രേഖപ്പെടുത്തിയിട്ടുള്ളതായി പ്രാവിനെ “കസ്റ്റഡിയിലെടുത്തു സൂക്ഷ്മപരിശോധന’ നടത്തിയ പോലീസ് പറഞ്ഞു. ഇതോടൊപ്പം ഒരു പതിനൊന്ന് അക്ക നമ്പറും പ്രാവിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം സൈന്യത്തെയും ഇന്റലിജൻസിനെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പത്താൻകോട്ട് ജില്ലയിലെ ബാമിയൽ സെക്ടറിലും ഉർദു സന്ദേശവുമായി പ്രാവിനെ കണ്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.