കേന്ദ്രം പരാജയപ്പെട്ടെന്ന് കെ.വി. തോമസ്
കേന്ദ്രം പരാജയപ്പെട്ടെന്ന് കെ.വി. തോമസ്
Friday, September 23, 2016 12:16 PM IST
ന്യൂഡൽഹി: പാക്കിസ്‌ഥാന്റെ പിന്തുണയോടു കൂടി പത്താൻകോട്ടും ഉറിയിലും നടന്ന ഭീകരപ്രവർത്തനങ്ങൾ ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചതിലും പിന്തുണ നേടുന്നതിലും ബിജെപി സർക്കാർ പൂർണമായി പരാജയപ്പെട്ടെന്നു പിഎസി ചെയർമാൻ പ്രഫ. കെ.വി. തോമസ് ആരോപിച്ചു.

പ്രധാനമന്ത്രിമാരിൽ ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ നരേന്ദ്ര മോദിയുടെ വിദേശ നയം പരാജയപ്പെട്ടതിന്റെ തെളിവാണിത്. യുഎൻ പൊതുസഭയിൽ പാക്കിസ്‌ഥാൻ പ്രധാനമന്ത്രി തന്നെ നേരിട്ടു ചെന്നു പ്രസംഗിച്ചപ്പോൾ ഇന്ത്യ ലാഘവത്തോടെയാണു പെരുമാറിയത്. ഇന്ത്യൻ മിഷനിലെ ഒരംഗമാണു പാക് പ്രധാനമന്ത്രിക്കു മറുപടി പറഞ്ഞത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിനായി കാത്തിരിക്കാമെന്നും തോമസ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.