ഹിന്ദുമുന്നണി നേതാവിനെ വെട്ടിക്കൊന്നു; കോയമ്പത്തൂരിൽ വ്യാപക അക്രമം
ഹിന്ദുമുന്നണി നേതാവിനെ വെട്ടിക്കൊന്നു; കോയമ്പത്തൂരിൽ വ്യാപക അക്രമം
Friday, September 23, 2016 12:16 PM IST
കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഹിന്ദുമുന്നണി ജില്ലാനേതാവ് ശശികുമാർ(45) അക്രമികളുടെ വെട്ടേറ്റു മരിച്ചു. സംഭവത്തെത്തുടർന്ന് കോയമ്പത്തൂരിൽ വ്യാപക അക്രമം. നിരവധി വാഹനങ്ങൾ തകർത്തു. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെ നഗരത്തിലെ കൗണ്ടർപാളയത്തിനു സമീപത്താണ് ആക്രമണം നടന്നത്. അജ്‌ഞാത സംഘം വെട്ടി പരിക്കേൽപ്പിച്ച ശശികുമാറിനെ കെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദുമുന്നണി ഇന്നലെ നഗരത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. അർധ സൈനിക വിഭാഗത്തെയടക്കം ജില്ലയിൽ വിന്യസിച്ചെങ്കിലും നിരവധി വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി.


സ്കൂൾവാഹനങ്ങളിൽ പുറപ്പെട്ട വിദ്യാർഥികളെ മടക്കി അയയ്ക്കാൻ അനുവദിച്ചുവെങ്കിലും ലൈൻ ബസുകളിൽ നഗരത്തിലിറങ്ങിയവർ വഴിയിൽ കുടുങ്ങിയതുമൂലം ഏറെ ദുരിതം അനുഭവിച്ചു. പാലക്കാടുനിന്നു പുറപ്പെട്ട വാഹനങ്ങൾ കോയമ്പത്തൂരിൽ ബന്ദനുകൂലികൾ തടഞ്ഞ് ആളുകളെ ഇറക്കി വിട്ടു. തുടർന്ന് രാവിലെ എട്ടുമണിയോടെ കോയമ്പത്തൂരിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി വാഹനങ്ങൾ താത്കാലികമായി സർവീസ് നിർത്തിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.