ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ; 13 മരണം
ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ; 13 മരണം
Friday, September 23, 2016 12:16 PM IST
ഹൈദരാബാദ്: ആന്ധ്രയിലും തെലുങ്കാനയിലും ദുരിതം വിതച്ച് മഴ കനക്കുന്നു. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നുണ്ടായ അപകടങ്ങളിൽ 13 പേർ മരിച്ചു. പലയിടങ്ങളിലും ആളുകൾ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളെ മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. 41 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ ദൗത്യങ്ങൾക്കായി സർക്കാർ സൈന്യത്തിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.


അതിനിടെ, മഴയുടെ പശ്ചാത്തലത്തിൽ തെലുങ്കാനയിലെ ഐടി കമ്പനികളിലെ ജീവനക്കാരോട് വീടുകളിൽ ഇരുന്നു ജോലിചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടു. മഴമൂലം യാത്ര ദുരിതമായ സാഹചര്യത്തിലാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.