കാഷ്മീർ: സ്‌ഥിതിഗതിയിൽ മാറ്റമില്ല, വിഘടനവാദികൾ സമരം നീട്ടി
Thursday, September 22, 2016 1:10 PM IST
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹൻ വാനിയുടെ വധത്തിനു പിന്നാലെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട കാഷ്മീർ താഴ്വരയിൽ തുടർച്ചയായ 76–ാം ദിവസവും സാധാരണ ജീവിതം താറുമാറായി. കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടഞ്ഞു കിടന്നു. വിവിധ പ്രദേശങ്ങളിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. അനന്ത്നാഗ് ടൗണിൽ ഉൾപ്പെടെ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ശ്രീനഗറിലെ മൂന്നു പോലീസ് സ്റ്റേഷൻ പരിധിയിലും കർഫ്യൂ തുടരുകയാണ്.


അതേസമയം, വിഘടനവാദികൾ ആഹ്വാനം ചെയ്ത സമരം ഈ മാസം 29 വരെ നീട്ടി. ഇന്നലെവരെയായിരുന്നു അവർ നേരത്തേ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. അതിനിടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ നവംബറിൽ നടത്തുമെന്നു സംസ്‌ഥാന സർക്കാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.