എയിംസിൽ അക്രമം: അറസ്റ്റിലായ ആപ്പ് എംഎൽഎയ്ക്കു ജാമ്യം
എയിംസിൽ അക്രമം: അറസ്റ്റിലായ ആപ്പ് എംഎൽഎയ്ക്കു ജാമ്യം
Thursday, September 22, 2016 1:10 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: എയിംസിൽ അത്രിക്രമം നടത്തിയെന്ന കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ആംആദ്മി എംഎൽയായ സോംനാഥ് ഭാരതിയെ കോടതി ജാമ്യത്തിൽ വിട്ടു. ആംആദ്മി പാർട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവാണ് സോംനാഥ് ഭാരതി. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സുരക്ഷാ ജീവനക്കാരോടു മോശമായി പെരുമാറിയെന്ന കേസിലായിരുന്നു ഇന്നലെ സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തത്. എംഎൽഎയെ 14 ദിവസം ജൂഡീഷൽ കസ്റ്റഡിയിൽ വിടണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം നിരാകരിച്ച മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് അനുജ് അഗർവാൾ ജാമ്യത്തിന് സോംനാഥ് ഭാരതിക്ക് അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി. എംഎൽഎ എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും ജാമ്യം അനുവദിക്കുന്നു എന്നു ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് സോംനാഥ് ഭാരതിയോട് അന്വേഷണത്തോടു സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും നിർദേശിച്ചു.


എയിംസിൽ അതിക്രമിച്ച് കയറിയ സംഘത്തിനൊപ്പം സുരക്ഷാ ജീവനക്കാരോട് മോശമായി പെരുമാറിയ സോംനാഥ് ഭാരതി സർക്കാർ വസ്തുവകകൾക്ക് നാശനഷ്‌ടങ്ങൾ വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിൽ പരാതി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.