നവ്തേജ് സർണ അമേരിക്കയിൽ അംബാസഡർ
നവ്തേജ് സർണ അമേരിക്കയിൽ അംബാസഡർ
Thursday, September 22, 2016 12:50 PM IST
ന്യൂഡൽഹി: ബ്രിട്ടനിലെ ഹൈക്കമ്മീഷണർ നവ്തേജ് സർണയെ അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 1980 ബാച്ച് ഐഎഫ്എസ് ഓഫീസറാണ്. ബ്രിട്ടനിൽ നിയമിക്കപ്പെടുംമുമ്പ് വിദേശമന്ത്രാലയത്തിൽ തന്ത്രപ്രധാനമായ സെക്രട്ടറി (പടിഞ്ഞാറ്) തസ്തിക വഹിച്ചിരുന്നു. പാശ്ചാത്യ ശക്‌തികളുമായുള്ള ബന്ധം ഈ തസ്തികയിൽനിന്നാണു കൈകാര്യം ചെയ്യുന്നത്. അരുൺ സിംഗ് കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലാണു സർണയുടെ നിയമനം. ഏഴു വർഷം (2002–08) വിദേശമന്ത്രാലയത്തിന്റെ വക്‌താവായിരുന്നു. ഇസ്രയേലിലും അംബാസഡറായിരുന്നു ഗ്രന്ഥകാരനായ സർണ.


ശ്രീലങ്കയിലെ അടുത്ത ഹൈക്കമ്മീഷണറായി 1988 ബാച്ചിലെ തരൺജിത് സിംഗ് സന്ധുവിനെ നിയമിച്ചു. യാഗ് സിൻഹയാകും ബ്രിട്ടനിലെ പുതിയ ഹൈക്കമ്മീഷണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.