നഴ്സുമാർക്കു കുറഞ്ഞ വേതനം 20,000 രൂപ: കേരളത്തിൽ നടപ്പാക്കുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ
നഴ്സുമാർക്കു കുറഞ്ഞ വേതനം 20,000 രൂപ: കേരളത്തിൽ നടപ്പാക്കുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ
Thursday, September 22, 2016 12:50 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു കുറഞ്ഞ വേതനം 20,000 രൂപയാക്കണമെന്ന കേന്ദ്ര നിർദേശം കേരളം ഉറപ്പായും നടപ്പാക്കുമെന്ന് സംസ്‌ഥാന തൊഴിൽ–എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. നഴ്സുമാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച് കേരളം ഇതിനോടകം തന്നെ തീരുമാനമെടുത്തു കഴിഞ്ഞതാണെന്നാണു മന്ത്രി വ്യക്‌തമാക്കിയത്. നഴ്സുമാരുടെ വേതന പരിഷ്കരണത്തിൽ നിന്ന് ഒരു കാരണവശാലും കേരളം പിന്നോട്ടു പോകില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്ക് കുറഞ്ഞ വേതനം 20, 000 രൂപയാക്കണമെതുൾപ്പടെ വിദഗ്ധ സമിതിയുടെ ശിപാർശകളടങ്ങിയ റിപ്പോർട്ടിന്മേൽ ശമ്പളവർധന നടപ്പാക്കണമെന്നും കേന്ദ്ര സർക്കാർ സംസ്‌ഥാനങ്ങൾക്കു കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.


200 കിടക്കകളുള്ള ആശുപത്രിയാണെങ്കിൽ സർക്കാർ ആശുപത്രികളിലേതിനു സമാനമായ ശമ്പളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കും നൽകണമെന്നാണ് ശിപാർശ. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്ക് സർക്കാർ ആശുപത്രികളിലെ നഴ്സുമാരേക്കാൾ പത്തു ശതമാനം കുറവ് ശമ്പളം നൽകിയാൽ മതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.