എൽഡിഎഫിന്റെ നയം മദ്യനിരോധനമല്ല, മദ്യവർജനംതന്നെ: എക്സൈസ് മന്ത്രി
എൽഡിഎഫിന്റെ നയം മദ്യനിരോധനമല്ല, മദ്യവർജനംതന്നെ: എക്സൈസ് മന്ത്രി
Thursday, September 22, 2016 12:50 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മദ്യനയത്തിന്റെ കാര്യത്തിൽ ഇടതു സർക്കാർ തെരഞ്ഞെടുപ്പിനു മുമ്പു ജനങ്ങൾക്കു നൽകിയ ഉറപ്പു പാലിക്കുമെന്നു സംസ്‌ഥാന തൊഴിൽ–എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. യുഡിഎഫ് സർക്കാരിന്റെ മദ്യനയം സംബന്ധിച്ചു കോൺഗ്രസിനകത്തുതന്നെ ഏകാഭിപ്രായമില്ലാത്ത അവസ്‌ഥയാണ്. എന്നാൽ, എൽഡിഎഫിന്റെ നയം മദ്യനിരോധനമല്ല, മദ്യവർജനമാണെന്നു മന്ത്രി പറഞ്ഞു.

മദ്യനിരോധനം മൂലം വിദേശ മദ്യത്തിന്റെ ഉപഭോഗത്തിൽ മാത്രമാണു കുറവുണ്ടായിരിക്കുന്നത്. എന്നാൽ, ബീയർ, വൈൻ ഉപയോഗത്തിൽ 62 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയാണ് ഇടതുമുന്നണി സർക്കാരിന്റെ ലക്ഷ്യം. ജനങ്ങൾക്കിടയിലെ ബോധവത്കരണത്തിലൂടെ മാത്രമേ ഇതു സാധിക്കു. യുവാക്കളിലും വിദ്യാർഥികൾക്കിടയിലും ഇതിനായുള്ള ബോധവത്കരണ പരിപാടികൾ ഊർജിതമായി നടത്തും. ഓൺലൈൻ വഴി മദ്യ വിൽപന എന്നത് നിലവിലെ നിയമപ്രകാരം സാധ്യമല്ലാത്ത കാര്യമാണെന്നും മന്ത്രി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.