രണ്ടു വർഷം മുമ്പു മാനഭംഗപ്പെടുത്തിയ യുവതിയുടെ കൈവിരലുകൾ ജാമ്യത്തിലിറങ്ങിയ പ്രതി അറത്തെടുത്തു
Tuesday, August 30, 2016 12:19 PM IST
തികാംഗഡ്(മധ്യപ്രദേശ്): 2014ൽ മാനഭംഗത്തിനിരയായ യുവതിയുടെ വലതുകൈയിലെ രണ്ടുവിരലുകൾ 45കാരനായ പ്രതിയും കൂട്ടാളിയും ചേർന്ന് അറത്തുമാറ്റി. കോടതിയിൽ ഈ കേസിന്റെ വിചാരണ നടന്നുവരികയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതി കുൻവർ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുൻവർ ലാലിനെതിരേയുള്ള കേസ് പിൻവലിക്കുന്നതായി ഏഴുതി നല്കാത്തതിനാണു വിരലുകൾ മുറിച്ചെടുത്തതെന്നു യുവതി പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ഇയാൾ യുവതിയുടെ കുടുംബത്തിനു പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും കേസിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു പരാതി നല്കിയിട്ടും ജാരോൺ പോലീസ് കുൻവർ ലാലിനെ സംരക്ഷിക്കുകയാണെന്നു യുവതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.