വാട്സ്ആപ് വിവരങ്ങൾ: സർക്കാരിനു നോട്ടീസ്
വാട്സ്ആപ് വിവരങ്ങൾ: സർക്കാരിനു നോട്ടീസ്
Tuesday, August 30, 2016 12:19 PM IST
ന്യൂഡൽഹി: വാട്സ്ആപ് ഉപയോക്‌താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിൽ പരസ്യപ്പെടുത്താനുള്ള തീരുമാനത്തിനെതിരേ സർക്കാരിനു ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഉപയോക്‌താക്കൾ നല്കിയ അപേക്ഷ പരിഗണിച്ച ചീഫ് ജസ്റ്റീസ് ജി. രോഹിണി, ജസ്റ്റീസ് സംഗീത ധിംഗ്ര എന്നിവരടങ്ങിയ ബെഞ്ച്, പരസ്യകമ്പനികൾക്കും മറ്റും ഉപയോക്‌താക്കളുടെ വിവരങ്ങൾ എത്തിച്ചുകൊടുക്കാനുള്ള തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചു. കർമണ്യ സിംഗ് സരീൻ, ശ്രേയ സേഥി എന്നിവർ സമർപ്പിച്ച അപേക്ഷയിൽ സെപ്റ്റംബർ 14നകം അഭിപ്രായം അറിയിക്കണമെന്നാണുനിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.