പുൽവാമയിലും കർഫ്യൂ നീക്കി; കാഷ്മീർ സാധാരണ നിലയിലേക്ക്
പുൽവാമയിലും കർഫ്യൂ നീക്കി; കാഷ്മീർ സാധാരണ നിലയിലേക്ക്
Tuesday, August 30, 2016 12:19 PM IST
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനിയുടെ വധത്തിനു പിന്നാലെ അശാന്തമായ കാഷ്മീർ താഴ്വര സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുന്നു. പുൽമാവയിലെ കർഫ്യൂവും ഇന്നലെ നീക്കി. 51 ദിവസമായി ഏർപ്പെടുത്തിയ കർഫ്യൂ കഴിഞ്ഞ ദിവസം ഭാഗികമായി ഒഴിവാക്കിയപ്പോൾ പുൽവാമയുൾപ്പെടെ നാലു പ്രദേശങ്ങളിൽ കർഫ്യൂ തുടർന്നിരുന്നു.

പുൽവാമയിലെ സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമായതിനാലാണു കർഫ്യൂ ഒഴിവാക്കിയതെന്നു പോലീസ് അറിയിച്ചു. കർഫ്യൂ ഒഴിവാക്കിയ പ്രദേശങ്ങളിലെ ജനജീവിതം സാധാരണനിലയിലേക്ക് എത്താൻ ആരംഭിച്ചു. അതേസമയം, മൊബൈൽ ഇന്റർ നെറ്റ് സർവീസുകൾ പുനരാരംഭിച്ചില്ല. ജൂലൈ ഒമ്പതിന് ആരംഭിച്ച പ്രക്ഷോഭത്തിൽ രണ്ട് പോലീസുകാരുടേതുൾപ്പെടെ 68 ജീവൻ അപഹരിക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.