നുഴഞ്ഞുകയറ്റ ശ്രമം തകർത്തു; സൈനികൻ കൊല്ലപ്പെട്ടു
Tuesday, August 30, 2016 12:19 PM IST
ജമ്മു: കാഷ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞുകയറ്റശ്രമം ചെറുക്കുന്നതിനിടെ സൈനികൻ വെടിയേറ്റു കൊല്ലപ്പെട്ടു. ഒരു സൈനികനു പരിക്കേറ്റു. ജമ്മു ജില്ലയിലെ അഖ്നൂർ സെക്ടറിലെ ജോഗ്വാൻ മേഖലയിൽ ഇന്നലെ വൈകുന്നേരമാണു നുഴഞ്ഞുകയറ്റശ്രമമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.